Sunday, April 19, 2020

ഒരു കോവിഡ് ആത്മഗതം

സാമാനൃം വിശാലമാം ലോകത്തിൻ പുരോഗതി
നാൾക്കുനാൾ നടക്കുമ്പോൾ ഞാനുമതുൾക്കൊണ്ടിട്ട്
മന്നോട്ടു പോയീടവേ, തൽക്ഷണം സമാധാനം
കെടുത്തീടാനുദിച്ച കൊച്ചു കൊറോണ വൈറസേ

എന്തിനായ് പിറന്നു നീ, എന്താണു നിൻറ്റെ ലക്ഷൃം
പടർന്നുകൊണ്ടിരിക്കിലും, എന്നു മടങ്ങീടും നീ?
എന്തായാലും, നിന്നെപ്പറ്റി ഒന്നു ഞാൻ ചോല്ലാം,
നിന്നുടെ സാന്നിദ്ധൃമീ ലോകം വെറുക്കുന്നു

കൈകൊടുത്തഭിവാദൃം ചെയ്തിരുന്നെന്നെ നീ
നമസ്കാരംമാത്രമായ സ്നേഹപ്രദർശനത്തിലൊതുക്കുമ്പോൾ,
സംസാരം മുഖാമഖം ചെയ്തുകൊണ്ടിരുന്നെന്നെ നീ
മഖം പൂർണമായ്  മറച്ചാവരണമിടീക്കുമ്പോൾ,

കൂട്ടം കൂട്ടമായ് നിന്നാരവത്തോടുല്ലസ്സിക്കുമ്പോൾ
അതുമാറ്റിയിട്ടെല്ലാരേയുമകലങ്ങളിലാക്കുമ്പോൾ,
കടകമ്പോളങ്ങടച്ചു ജനങ്ങളെ കൂട്ടത്തോടെ
ഗ്രുഹനാൽച്ചുമർക്കുള്ളിൽ പൂട്ടിയിടീക്കുമ്പോൾ,

അറിയാത്തതായിട്ടുള്ള പുതു ഭാവങ്ങൾ ശീലിക്കുമ്പോൾ
അറിഞ്ഞതിനെയൊക്കെ മറക്കേണ്ടി വന്നീടുമോ?
മാറ്റങ്ങളേറ്റവും വെറുക്കുന്ന എന്നെ മാറ്റാനായി
എന്തിനു ശ്രമിക്കുന്നു നീ എന്താണു നിന്നാഗ്രഹം?

ക്ളേശമായൊരു ജീവിതരീതിയിലേക്കെന്നെയുന്തുമ്പോൾ
എൻറ്റെയാഗ്രഹം ഗ്രഹിക്കാൻ ശ്രമിച്ചീടാത്ത നീ
പുത്തൻ ശൈലികൾ കൊണ്ടുവന്നെന്നെൻ ശ്വാസം
മുട്ടിക്കാൻ ശ്രമിക്കുമ്പോളൊന്നു ചൊല്ലീടട്ടെ ഞാൻ

നീയെത്ര ശ്രമിച്ചാലും വിട്ടു തരില്ലാ ഞങ്ങൾ
അതിജീവിക്കും നിന്നെയെത്ര പണിപ്പെട്ടായാലും
ഈ കടമ്പയും കടക്കും കൂട്ടത്തോടെ അതിൻ
ബലമുണ്ടു നമ്മുടെ കൊക്കിലും മനസ്സിലും.

എൻറ്റെ തീരുമാനങ്ങൾ ഞാൻ തന്നെയെടുത്തീടും
നിൻറ്റെ സംഹാരതാണ്ഠവം വ്രുതാ ഫലം
ഒരു കാലം വന്നിടുമന്നു നീ പൂർണ്ണമായെൻ
ചൊൽപടിയിലാകുമെന്നതു നിശ്ചയം ഭീകരാ....
                      —————

No comments: