അച്ചന്‍ പറഞ്ഞു, എന്നച്ചന്‍ പറഞ്ഞു
മിച്ചം സൂക്ഷിക്ക ഭാവിയില്‍ ഗുണം ചെയ്യും
ഇല്ലാലത് ഇല്ലാത്തവന് കൊടുത്താല്‍ കിട്ടും
പുന്ണ്യമ്തുപകരിക്കും ഉണ്ണി നിന്‍ പരമ്പരക്ക്
ശ്രേഷ്ടന്‍ അച്ഛനത് ചെയ്തു കുറെ വച്ചു മിച്ചം
പിന്നെക്കുറെ മാറ്റി പാവങ്ങള്‍ അഗതികള്‍കായ്
കിട്ടിയ പുന്ണ്യത്തോടെ കൂടാതെ മിച്ച്ചങ്ങളും
കൂട്ടി അന്തസ്സോടെ ജിവിപ്പു ഭൂവില്‍ മക്കള്‍
നൂറ്റാണ്ടുകള്‍ മാറി തത്വങ്ങള്‍ കാറ്റായി മാറി
ഗ്ലോബലൈസേഷന്‍ പടിപ്പുര കടന്നുള്ളിലെത്തി
ഉപഭോഗ സംസ്കാരം വന്നുറച്ചുല്സവം
എം എന്‍ എന്സികള്‍ ആടി താള ലയങ്ങളോടെ
ഉള്ളവനില്‍ നിന്നന്തരം ഇല്ലത്തവനുയരവേ
പിന്നെയവന്‍ അന്തര്‍ധാനം ചെയ്യവേ, കെട്ടുപിണഞ്ഞ
തത്വങ്ങളില്‍ മധ്യവര്‍ഗം നില്പൂ കിതപ്പോടെ
അന്ഗുമില്ല്ല്ലിങ്ങുമില്ല മിച്ചങ്ങള്‍ ഒന്നുമില്ല
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന ചൊല്ല്
വാണിജ്യ സഖാക്കള്‍ ഓതിടുമ്പോള്‍
മിച്ചങ്ങള്‍ ഇല്ലാതെ പിടിച്ചു നില്പാനിവന്‍
താങ്ങല്‍ അന്വേഷിപ്പൂ ആര് സഹായിപ്പോന്‍
വരൂ വരൂ മൂന്നു മിനിട്ടിനകം പണം
പണ്ടങ്ങള്‍ വേണമില്ലേല്‍ പ്രമാണങ്ങള്‍
വീട്ടില്‍ വച്ചിട്ട് എന്തിനു കേഴുന്നു നാട്ടില്‍
ചൊന്നൂ ബാങ്കുകള്‍ പണയ ഗൃഹങ്ങളും ഒന്നൊന്നായ്
പണ്ടത്തിന് ജാമ്യത്തില്‍ ചുമല ഗാന്ധിക്കെട്ടുകള്
കീശക്കുള്ളില്‍ തള്ളി തത്വങ്ങള്‍ക്ക്അവധിയും നല്‍കി
ഞാന്‍ ചിന്തിച്ചു ജീവിതം നൈമിഷികം
ആഘോഷമാണ് കാതല്‍ സന്തോഷിക്കണം എന്നും
സത്യങ്ങള്‍ മാറിടുന്നു തത്വങ്ങള്‍ മാറിടുന്നു
ഉപഭോഗ സംസ്കാരം അമ്മാനം ആടിടുന്നു
നൂതന ധന തത്വങ്ങള്‍ ഉണ്ടാകുന്നു പുതു
സത്യം വരുന്നു ' കടം വരുമ്പോള്‍ ധനം വരുന്നു '
Subscribe to:
Post Comments (Atom)
No comments:
Post a Comment