Friday, December 27, 2024

രണ്ടാമൂഴമില്ലാതെ, ഒരു കാലം കഴിഞ്ഞു

 എം.ടി യുടെ ഏകദേശം എല്ലാ  ബുക്കുകളും ഞാൻ ചെറുപ്പത്തിലെ വായിച്ചിരുന്നു. അദ്ദേഹം കഥ പറയുന്നതിൽ വിരുതുള്ള ആളാണെന്നതിൽ (master storyteller) ഒരു സംശയുവുമില്ലായിരുന്നു എങ്കിലും എനിക്കദ്ദേഹത്തെ അത്രക്കും ഇഷ്ടമില്ലായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ വല്ലാത്ത ഒരു മരവിപ്പനുഭവപ്പെടുമായിരുന്നു എന്നതു തന്നെ. അത്രയ്ക്കും വിഷാദവും ഏകാന്തതയും ദുഃഖവും ആ പുസ്തകങ്ങൾ എന്നിൽ ഉളവാക്കിയിരുന്നു. എന്റെ ടീനേജ് പ്രായത്തിൽ അത്രയ്ക്കും അനുസ്വനം വേണ്ടിയിരുന്നില്ല എന്നതായിരിക്കും, ഒരു പക്ഷേ, ശരി.

നിർമാല്യം സിനിമ ഇറങ്ങിയപ്പോൾ കാണാൻ സാധിച്ചില്ല. അന്നെനിക്ക് 14 വയസായിരുന്നു. ഏതാണ്ടു 10 വർഷങ്ങൾക്ക് ശേഷം ജോലിയൊക്കെ ആയതിനു ശേഷം TV-യിലാണത് കണ്ടെതെന്നു തോന്നുന്നു. അനുഭവ ദുഃഖങ്ങളുടെ മോഹാലസ്യത്തിൽ (trance) ദൈവത്തിന്റെ കഴുത്തു വെട്ടിയിടുന്ന വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ ഇന്നല്ല, അന്നും ആർക്കും ധൈര്യം വരില്ല, എം.ടിക്കല്ലാതെ. കാരണം, അദ്ദേഹത്തിന്റെ ഒരു ചെയ്തിയിലും ഒരു മലയാളിയും ഒരിക്കലും കുറ്റം കണ്ടിരുന്നില്ല എന്നതു തന്നെ.

1987-ൽ ആണെന്നു തോന്നുന്നു, കമ്പനിയുടെ സെയിൽസ് റിവ്യൂ ചെന്നൈ റീജിനൽ ഓഫീസിൽ കഴിഞ്ഞു സഹപ്രവർത്തകനോടൊപ്പം എറണാകുളത്തേക്ക് മടങ്ങുമ്പോൾ ട്രിവാൻഡ്രം മെയിലിൽ മൂന്നു പേർക്കുളള എ.സി കുപ്പെയിൽ മൂന്നാമൻ എം.ടി ആയിരുന്നു. ആദ്യം ഒരു പരിഭ്രമമാണു തോന്നിയെങ്കിലും പരിചയപ്പെടുകയും പിന്നീട് കുറെ നേരം സംസാരിച്ചിരിക്കാനും സാധിച്ചു.  സമയമെടുത്ത് അളന്നുകുറിച്ച വാക്കുകളിൽ ഉത്തരം തന്നും പലപ്പോഴും ഉത്തരം തരാതെ മിണ്ടാതിരുന്നും അദ്ദേഹം സംസാരത്തിൽ ഭാഗഭാക്കായി. തടസ്സമില്ലാതെ സാധാരണ നിലയിൽ അദ്ദേഹത്തോട് സസാരിക്കാൻ കഴിഞ്ഞു എന്നതു ഒരു വലിയ കാര്യമായി ഇന്ന് ഇപ്പോൾ തോന്നുന്നു. ഏതോ സിനിമയുടെ കാര്യത്തിന് വന്നിട്ട് ചെന്നൈയിൽ നിന്നും ആലുവയിലേക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.

കൂടെയുണ്ടായിരുന്ന ഏന്റെ സഹപ്രവർത്തകനായ അനിൽ പാലത്തിങ്കലും നല്ല ഒരു വയനക്കാരനായിരുന്നു. വി.കെ.എൻ, സക്കറിയ തുടങ്ങിയവരെപ്പറ്റിയാണ് അനിൽ അദ്ദേഹത്തോട് സംസാരിച്ചത്.

അദ്ദേഹം പണ്ടെങ്ങോ എഴുതിയ ഒരു യാത്രാവിവരണത്തിൽ ഹാൻഡ്ലഗേജിൽ ദിനേശ്ബീഡിയുടെ കെട്ടുകൾ കണ്ടു അമേരിക്കൻ എയർപോർട്ടിൽ കസ്റ്റംസ് ഓഫീഷ്യൽസ് അദ്ദേഹത്തെ ചോദ്യം ചെയ്തയിനെപ്പറ്റി ഞാൻ വായിച്ചിരുന്നു. അതെങ്ങനെ കൈകാര്യം ചെയ്തു എന്ന് ചോദിച്ചപ്പോൾ ബീഡി വലിച്ചു കാണിച്ചുകൊടുത്തു എന്ന് മറുപടി തന്നു.

കൂടുതൽ ബട്ടണുകൾ അദ്ദേഹമിടാത്ത ഷർട്ടിനുള്ളിൽ ശരീരത്തിൽ നെടുനീളത്തിനു diagonal ആയി ഒരു തടിപ്പുണ്ടായിരുന്നു. ഞാനതിനെപറ്റി ചോദിച്ചപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപു വയറു കീറി ഒരു മേജർ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നും അതിന്റെ തയ്യൽപാടാണെന്നും പറഞ്ഞു.

വി.എസ്. ഖണ്ഡേക്കർ എഴുതിയ ‘യയാതി’ കൃതിയുടെ ഇംഗ്ലീഷ്  പരിഭാഷ മുമ്പേ വായിച്ചിരുന്ന ഞാൻ പിൽക്കാലത്ത് എം. ടി യുടെ ‘രണ്ടാമൂഴം’ നോവലും വായിച്ചിരുന്നു. അന്നു മുതൽ എന്റെ മനസ്സിൽ തോന്നിയിരുന്നത് എം.ടി, യയാതി എന്ന കൃതിയിൽ നിന്നും ഒരു ‘inspiration’ രണ്ടാമൂഴം എഴുതാൻ എടുത്തിട്ടുണ്ടാകും എന്നാണ്. ഈ ചോദ്യം ഒരു മുഖവുരയോടു കൂടി ഞാൻ അദ്ദേഹത്തോട് കുറച്ച് പേടിയോടെ തന്നെ ചോദിച്ചു. കുറെ നേരം ഒന്നും മിണ്ടാതെ അദ്ദേഹം പറഞ്ഞു, “യയാതി വായിച്ചപ്പോൾ ഇന്ത്യൻ പുരാണങ്ങളിലെ പല കഥാപാത്രങ്ങൾക്കും പലതും പറയാനുണ്ടാകും എന്ന് തോന്നിയിരുന്നു.”

Yes എന്നോ No എന്നോ അദ്ദേഹം പറഞ്ഞില്ല. പക്ഷേ മറുപടി അർദ്ധഗർഭമായിരുന്നു.

അതിനാലാവാം എല്ലാവരും പൊണ്ണത്തടിയൻ പൊട്ടൻ എന്ന് കരുതിയിരുന്ന ഭീമസേനനെ ഒരു ചിന്തിക്കുന്ന വികാരജീവിയായി അദ്ദേഹം രണ്ടാമൂഴത്തിലൂടെ മാറ്റിയെടുത്തത്. അത് തന്നെയല്ലേ മലബാറുകാർ ചതിയൻ എന്ന് വെറുപ്പോടെ വിളിച്ചിരുന്ന ചന്തുവിന്റെ പരിവേഷം പാടേ അദ്ദേഹം മാറ്റി എഴുതിയത്?

അസാമാന്യമായ സർഗശക്തിയുള്ള ഒരു കഥാകാരനു മാത്രമേ ഇങ്ങനെയൊരു ഒരു വീക്ഷണം സാധ്യാമാകൂ, തീർച്ച.

ഒരു കഥ ഉള്ളിൽ കിടന്നു മഥിക്കുമ്പോൾ ആരോടും ഒന്നും മിണ്ടാതെ, അതിനെ പേനതുമ്പിലുടെ പുസ്തക രൂപത്തിലാക്കി വായനക്കാരുടെ മനസ്സിളക്കിപ്പിക്കുന്ന ഇതിവൃത്തമാക്കി മാറ്റാനുള്ള എം.ടിയുടെ കഴിവിനെ നമിക്കുന്നു. ആ നോവലുകളിലൂടെ, തിരക്കഥകളിലൂടെ, എഴുത്തുകളിലുടെ, സിനിമ സംവിധാനത്തിലൂടെ മലയാള ഭാഷ ഉള്ളടത്തോളം കാലം, അതിൽ എം.ടി. വാസുദേവൻ നായരുടെ കാൽപ്പാടുകൾ ഉണ്ടാകും.

Saturday, July 27, 2024

OH MAN!

At the beginning, he was in foetal position, in the cool comfort of the womb of his mother. He was regularly getting the food and water thru the umbilical cord.

Staying within, he started hearing sounds from outside and he would quietly listen to the noises. He then understood that there is a world outside from where he is currently now. And the noises tempted him to get out and reach that world.

In his desire to see the world, he started kicking the wall of the womb. Little did he realise that to his mother, that was the moment of physical pain and positive pleasure.

Days passed and he succeeded in getting out. He was born to the world.

As he opened his eyes, he saw lots of faces looking at him and he cried loud out of fear. Soon he would hear a lovely lullaby, would immerse himself in that and would sleep off peacefully.

He started growing and started learning many things. He learnt from many; first being the mother, also from other connected human beings and of course, from the nature that was around.

Mother helped him a lot. He started crawling, thereafter, trying to walk and fall, then again, walk straight without help ……..

He learnt many things from people and other creatures around. He learnt about the unity of ants and the ability of each ant to carry bodies having hundred times its weight. He understood the saving habit of storing grains by the ants.

He saw the mother hen protecting its chicks, fighting multitude of crows trying to attack them.

The nature taught him the wind, the rain, the heat, the cold and the weather changes.

For someone who started out on pure milk of the mother, he progressed into solid food and then into junk foods that were adultered. His body, mind and thoughts also started getting adultered. As he grew, his hubris also grew along.

As the body grew, he also developed feelings such as love & lust along side.

From boyhood, through student-ship, he advanced into a youth, learning many things in the process. Looking at the world, he understood that money is the single most important thing in life. And, slowly he forgot all the values taught by his mother and the nature. He married and celebrated parenthood.

As he became rich, he realised that his parents are distasteful in comparison with his new friends and relatives he had acquired. He developed a high ‘status’ for himself.

Though in his childhood he loved the hills and backwater, now he destroyed them to make houses, shopping malls & resorts. He illegally annexed land from the poor and shooed away those who approached him with hunger.

Time passed. Standing in front of his imported Belgium mirror, he saw his crumbled face and fast graying hairs and he didn’t feel good. One day, he fainted and collapsed. People brought him to the hospital.

For weeks together his languid body, strapped with equipments, was laid on the ICU bed. Hazily but, he could hear his children around fighting for the wealth created by him. He sadly realised that every one of them wanted him to die.

Then the angel approached him with the coldness to fill his body. He cried out to them to spare him. His begging for extending his life fell on dead ears, for the angel was strictly doing its assigned duty.

As the angel carried him, he tried to shake himself off from its grip. He thought that like he did in the womb, he could jump out to life again. But with no energy, he really felt fatigued and humbled.

His children buried his body and went away. Slowly, it decomposed and the worms started feeding  on it. The seeds that were thrown over his grave germinated into plants and absorbed the manure that his body had become.  

That has been the nature’s course, to give his body away to the plants and the trees that he destroyed while being alive! 

Oh man, the way  the cycle of Karma works

Sunday, January 14, 2024

WHEN EDUCATION BOOMERANGS

Education is universally accepted as the means to progress, improved living conditions and better culture. It begets knowledge, skills, better behaviour and social upliftment. 

Any proper investment done in education has always yielded good returns. Can anyone think of the planet without educational infrastructure and services? 

Progress in technology brought about a virtual world where people could meet and communicate without moving. Online delivered content almost as if being offline. Covid 19 and the closure of the world consolidated the online presence, particularly in education. In fact being online helped to ensure that no one lost out their educational years during the pandemic. 

Byju’s (the company is officially known as Think and Learn Private Limited) was in existence even before Covid 19. Byju Ravindran, the promoter, has been an excellent tuition master when it came to entrance coaching for professional courses. He has cashed this reputation to scale up his venture with assistance from technology and that was the formation of Byju’s, the online educational platform. 

Due to his reputation as an excellent entrance coach, Byju was always in news. The success of Khan’s Academy, a pioneer in online classes, motivated venture funds to invest heavily in Byju’s. With such funding, Byju, in his round T shirt & Jeans ( a la Zackerburg), became a poster boy in Indian Start-up scene. 

With the large mass of K12 student in India, the funders thought that Byju’s would succeed. The company recruited from IITs and IIMs and formed a huge workforce, both in content production and marketing. Venture funds received were burned in  marketing blitzkriegs including sponsoring Indian cricket teams for years. Leading actors became Byju’s brand ambassadors. Covid was a blessing in disguise for the company where online education boomed and the pundits predicted the online makeover of education from offline. In all, Byju’s got funded to the tune of USD 8 Billion! The company went into a dizzying market cap of USD 25 Billion. 

Alas, Byju’s aggressive and unethical marketing strategies bombed. It ended up with huge litigations from customers across India. It could never reach its revenue targets. Scandels emerged. To compensate that, the company went into acquiring spree and ended up in buying about 20 companies in online & offline education space. Even that did not help the company improve its revenue expectations. Most of its investments went into black hole. Challenges with its auditing firm came out. Funders started blaming Byju and went after him personally. Good talent jumped out of the company and others got sacked. The protagonist wasn’t seen being in India lately. 

The news appeared on 14/01/24, shows Byju’s market cap being brought down to USD 1 billion by BlackRock. It is really not the end of the news. We could be hearing about Byju’s more, but not positively. It looks as if even a miracle may not be able to save Byju’s. At best, it could end up as a case study in B. Schools.